കരിപ്പൂരിൽ വിമാനം രണ്ടായി പിളർന്നു: ഉണ്ടായത് വൻ ദുരന്തം; വിമാനം റൺവേയിൽ നിന്നും തെന്നി മാറി; വിമാനത്തിന്റെ പൈലറ്റും രണ്ടു യാത്രക്കാരും മരിച്ചു : വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം
സ്വന്തം ലേഖകൻ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മഴയിൽ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം അപകടത്തിൽപ്പെട്ടു. വിമാനം രണ്ടായി മുറിഞ്ഞു മാറിയതിനെ തുടർന്നുണ്ടായ അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് അടക്കം രണ്ടു പേർ മരിച്ചു. വിമാനത്തിന്റെ പൈലറ്റിനെയും 170 യാത്രക്കാരെയും അപകടത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദുബായി കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാനമാണ് അപകടത്തിൽപ്പെട്ടത്.
വൈകിട്ട് 7.49 നാണ് കരിപ്പൂരിൽ വിമാനം ലാൻഡ് ചെയ്തത്. 170 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ടേബിൾ ടോപ്പ് വിമാനത്താവളമായിരുന്നു കരിപ്പൂർ വിമാനത്താവളം. നല്ല മഴയിൽ റൺവേയിൽ ഇറങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നി മാറുകായായിരുന്നു. റൺവേയിൽ നിന്നു ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരത്തിലേയ്ക്കാണ് വിമാനം തെന്നി മാറി വീണത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടർന്നു വിമാനം റൺവേയിൽ നിന്നും തെന്നി മാറി ക്രോസ് റോഡിലെ, യാത്രക്കാർ കടന്നു പോകുന്ന റോഡിലേയ്ക്കു വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും, പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേയ്ക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
വർഷങ്ങൾക്കു മുൻപ് മംഗലാപുരം വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിനു സമാനമായ അപകടമാണ് ഇപ്പോൾ വിമാനത്താവളത്തിൽ ഉണ്ടായിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ സ്ഥിതി അതീവ ഗുരതരമാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. കരിപ്പൂരിലും സമീപ പ്രദേശങ്ങളിലും അതിരൂക്ഷമായ മഴയാണ് ഇപ്പോൾ പെയ്യുന്നത്. അതുകൊണ്ടു തന്നെ രക്ഷാ പ്രവർത്തനം അതീവ രൂക്ഷമായി തുടരുകയാണ്.
വിമാനത്തിന്റെ മുൻഭാഗത്ത് ഇരുന്ന യാത്രക്കാർക്കാണ് പരിക്ക് ഏറ്റവും കൂടുതൽ ഉണ്ടായിരിക്കുന്നത് എന്നാണ് സൂചന. അപകടത്തിൽപ്പെട്ടവർ കൂടുതലും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ പരിക്കേറ്റവർ എന്നാണ് സൂചന. അപകട സ്ഥലത്ത് അഗ്നിരക്ഷാ സേനയും, സി.ഐ.എസ്.എഫും പൊലീസും രക്ഷാ പ്രവർത്തനം നടത്തുകയാണ്.
അപകടത്തെ തുടർന്നു മലപ്പുറം കോഴിക്കോട് കളക്ടറേറ്റുകളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി മന്ത്രി എ.കെ ശശീന്ദ്രനോട് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേയ്ക്കു പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണ് എന്നു ഇതുവരെയും വ്യക്തമായിട്ടില്ല. വിമാനം രണ്ടായി പിളർന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന സൂചനയാണ് ലഭിക്കുന്നത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളോട് എന്തിനും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ അഗ്നിരക്ഷാ സേനയും മറ്റു സേനാ വിഭാഗങ്ങളും ഇവിടേയ്ക്കു എത്തിച്ചേർന്നിട്ടുണ്ട്.
കോഴിക്കോട് ജില്ലാ കളക്ടർ സ്ഥലത്തേയ്ക്കു തിരിച്ചിട്ടുണ്ട്. വിമാനം വീണത് 30 അടി താഴ്ചയിലേയ്ക്കാണ് എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ആകെ 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.
കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്
എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493