video
play-sharp-fill
ഓൺലൈനിൽ സ്മാർട്ട് ഫോൺ വിൽപ്പന തകൃതിയായി നടത്തി ; ആമസോണിനും ഫ്‌ളിപ്കാർട്ടിനുമെതിരെ അന്വേഷണം

ഓൺലൈനിൽ സ്മാർട്ട് ഫോൺ വിൽപ്പന തകൃതിയായി നടത്തി ; ആമസോണിനും ഫ്‌ളിപ്കാർട്ടിനുമെതിരെ അന്വേഷണം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഓൺലൈനിൽ സ്മാർട്ട് ഫോൺ വിൽപ്പന തകൃതിയായി നടത്തി, ആമസോണിനും ഫ്‌ളിപ്കാർട്ടിനുമെതിരെ അന്വേഷണം. വ്യാപാര പോർട്ടലുകളായ ആമസോണും ഫ്‌ലിപ്കാർട്ടും വിലക്കുറവിൽ സ്മാർട് ഫോൺ വിൽപ്പന മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നിർദേശിച്ചു. സി.സി.ഐ.യുടെ അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടർ ജനറലിനോടാണ് ഇക്കാര്യം നിർേദശിച്ചത്.

ആമസോണും ഫ്‌ളിപ്കാർട്ടും ഫോൺ വിൽപ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കുന്നതും ചിലർക്ക് മുൻഗണന നൽകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.സ്മാർട്ട് ഫോണുകൾക്ക് വലിയ വിലക്കിഴിവ് നൽകൽ, വിപണിയിലെ മുൻനിരസ്ഥാനം ദുരുപയോഗം ചെയ്യൽ എന്നിവയും അന്വേഷിക്കും. 2002ലെ കോംപറ്റീഷൻ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് കമ്പനികൾ നടത്തുന്നതെന്നും പരാതിയുണ്ട്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group