video
play-sharp-fill
ഫ്ലിപ്കാർട്ട് വഴി ക്യാമറ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത്   ടൈൽസ്

ഫ്ലിപ്കാർട്ട് വഴി ക്യാമറ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ടൈൽസ്

 

സ്വന്തം ലേഖകൻ

കണ്ണൂർ  : ഫ്ലിപ്കാര്‍ട്ട് വഴി 27500 രൂപ വിലയുള്ള ക്യാമറ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ടൈൽസ്. കണ്ണൂര്‍ സ്വദേശി വിഷ്ണു സുരേഷിനാണ് ഇത്തരമൊരു അനുഭവം. കഴിഞ്ഞ 20നാണ് വിഷ്ണു സുരേഷ് ഫ്ലിപ്കാര്‍ട്ടില്‍ 27,500 രൂപ വിലയുള്ള ക്യാമറ ഓര്‍ഡര്‍ ചെയ്തത്.

ഞായറാഴ്ച പതിനൊന്നരയോടെ ഇകാര്‍ട്ട് ലോജിസ്റ്റിക്‌സ് വഴിയാണ് പ്ലാസ്റ്റിക് കവറില്‍ പാര്‍സല്‍ ലഭിച്ചതെന്നും ക്യാമറയുടെ യൂസര്‍ മാന്വലും വാറന്റി കാര്‍ഡും പെട്ടിയില്‍ ഉണ്ടായിരുന്നതായും വിഷ്ണു പറഞ്ഞു. എന്നാൽ പറ്റിക്കപ്പെട്ടതറിഞ്ഞ് കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് ഉറപ്പു നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :