സ്മാർട്ട് ഫോണുകൾക്ക് 50% വിലക്കുറവ്: ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വരുന്നു
ഫ്ലിപ്പ്കാർട്ടിൽ ഇനി ഓഫർ പെരുമഴക്കാലം. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെ വന്‍ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ‘ബിഗ് ബില്യണ്‍ ഡേയ്സ് ‘ നടത്തുന്നു. 90 ശതമാനം വരെ വിലകിഴിവ് ഈ ദിനങ്ങളില്‍ നല്‍കുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചിട്ടുണ്ട്. വിലകഴിവിന് പുറമെ ഫ്ലിപ്പ്കാർട്ട് വിവിധ ഫിനാന്‍സിങ് സേവനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്.
ചില ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ പകുതി വിലയ്ക്ക് വിൽക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഏതൊക്കെ ഓഫറുകള്‍ ലഭിക്കും എന്നത് സംബന്ധിച്ച് ഇതുവരെ ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ടിട്ടില്ല.
മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങളെല്ലാം വലിയ ഓഫറുകളില്‍ ഈ ദിവസങ്ങളില്‍ വാങ്ങാം.നോ കോസ്റ്റ് ഇഎംഐ, ഉല്പന്ന എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും നല്‍കും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാകുമെന്നും ഫ്ളിപ്കാര്‍ട്ട് പറയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് പ്രത്യേക ഓഫറുകള്‍. എല്ലാ പ്ലാറ്റ്ഫോമുകളിലും 10 ശതമാനം ഇളവ് ലാഭിക്കും. ടെലിവിഷനുകള്‍ക്ക് 75 ശതമാനം വരെയാണ് ഓഫര്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 29 ന് വാങ്ങുന്ന ഉല്പന്നങ്ങളിന്മേല് 15 ശതമാനം അധിക ഇളവ് ലഭിക്കും.