
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ മേയ് 14 വരെ താല്‍ക്കാലികമായി അടച്ചിട്ടു; ഏതൊക്കെയെന്ന് നോക്കാം
ഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങളിലെ എല്ലാ സിവില്‍ ഫ്ലൈറ്റ് പ്രവർത്തനങ്ങളും താല്‍ക്കാലികമായി നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ).
2025 മേയ് ഒൻപത് മുതല്‍ മേയ് 14 വരെയാണ് വിമാനത്താവളങ്ങള്‍ അടച്ചിടുന്നത്.
അധാംപൂർ, അംബാല, അമൃത്സർ, അവന്തിപൂർ, ബതിന്ദ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹല്‍വാര, ഹിൻഡോണ്‍, ജയ്സാല്‍മീർ, ജമ്മു, ജാംനഗർ, ജോധ്പൂർ, കാണ്ട്ല, കാംഗ്ര (ഗഗ്ഗല്‍), കെശോദ്, കിഷൻഗഡ്, കുളു മണാലി (ഭുന്തർ), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താൻകോട്ട്, പട്യാല, പോർബന്ദർ, രാജ്കോട്ട് (ഹിരാസർ), സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലായ് എന്നിവയാണ് അടച്ചിട്ട വിമാനത്താവളങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 14 വരെയുള്ള അഞ്ച് ദിവസത്തേക്ക് ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ സിവില്‍ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുന്നുവെന്നാണ് എഎഐ പുറത്തിറക്കിയ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.