ദോഹ – ബെംഗളൂരു ഫ്ലൈറ്റിൽ യാത്രയ്ക്കിടെ പതിമൂന്നുകാരിക്കുനേരെ ലൈംഗികാതിക്രമം; തമിഴ്നാടു സ്വദേശിയായ 51കാരൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു: വിമാനയാത്രക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 51കാരൻ പിടിയിൽ. തമിഴ്നാട് സ്വദേശിയായ അമ്മവാസയ് മുരുഗേശനാണ് പിടിയിലായത്.

ദോഹ – ബെംഗളൂരു ഫ്ലൈറ്റിൽ വച്ചായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് ആയിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആർ ഓഫീസറാണ് മുരുഗേശൻ. യാത്രക്കിടെ കുട്ടി മുരുഗേശൻ്റെ അടുത്താണ് ഇരുന്നത്. കുട്ടിയുമായി സംസാരിച്ച് തുടങ്ങിയ ഇയാൾ ഭക്ഷണമോ മറ്റോ വേണോ എന്ന് അന്വേഷിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ നിരുപദ്രവകരമെന്ന് അമ്മയ്ക്ക് തോന്നിയെങ്കിലും പിന്നീട് ഇയാൾ കുട്ടിയെ അനുചിതമായ നിലയിൽ സ്പർശിക്കുന്നുണ്ടെന്ന് കണ്ടു.

ഇതോടെ അവർ വിവരം ഭർത്താവിനെ അറിയിച്ചു. ഇയാൾ വിവരം ഉടൻ ക്യാബിൻ ക്രൂവിൻ്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും വിമാനത്താവളത്തിലെത്തിയപ്പോൾ പൊലീസിനു കൈമാറുകയുമായിരുന്നു.