കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക്! എമിറേറ്റ്സ് ഇക്കണോമി ക്ലാസിൻ്റെ കുറഞ്ഞനിരക്ക് 50,000; പ്രവാസികൾ പ്രതിസന്ധിയിൽ

Spread the love

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക്.

video
play-sharp-fill

ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ വില 50,000 രൂപയാണ്. ഏപ്രില്‍ അഞ്ച് വരെ 85,000 മുതല്‍ 90,000 രൂപ വരെയാകും ശരാശരി നിരക്കെന്ന് ട്രാവല്‍ ഏജന്റുമാർ അറിയിച്ചു. അതിനുശേഷം വിമാനനിരക്കുകള്‍ ക്രമേണ കുറയുമെന്നും അവർ വ്യക്തമാക്കി.

നിലവില്‍ ചില ഇന്ത്യൻ വിമാനക്കമ്പനികളുടെ ചില വിമാനങ്ങളില്‍ മാത്രമാണ് ടിക്കറ്റ് നിരക്ക് 40,000 രൂപയില്‍ ആരംഭിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സർവീസുകള്‍ക്ക് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ ഭൂരിഭാഗം പേരും എമിറേറ്റ്‌സിനെ ആശ്രയിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച്‌ എമിറേറ്റ്‌സില്‍ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. നിലവില്‍ നാട്ടിലുള്ള പ്രവാസികള്‍ക്ക് തിരികെ യുഎഇയിലേക്ക് പോകാൻ ഈ ഭീമൻ തുക ചെലവാക്കേണ്ട സ്ഥിതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, എമിറേറ്റ്‌സിന്റെ തന്നെ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വിമാനങ്ങളില്‍ 35,000 – 40,000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. ഇതിനേക്കാള്‍ ചെലവ് കുറഞ്ഞ മറ്റൊരു മാർഗം ഇൻഡിഗോയുടെ കണക്ഷൻ ഫ്ലൈറ്റാണ്. അത് അബുദാബിയില്‍ ലാൻഡ് ചെയ്‌ത ശേഷം ദുബായിലേക്ക് പോകുന്നു. ഏകദേശം 30,000 രൂപയാണ് ഇതിന്റെ ടിക്കറ്റ് നിരക്ക്.