
ഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്കുള്ള നിയന്ത്രണം തിങ്കളാഴ്ച മുതല്‍ നീക്കുന്നതോടെ പറക്കാൻ ചെലവേറും.
ഇതോടെ വിമാനക്കമ്പനികള്‍ക്ക് സ്വതന്ത്രമായി നിരക്കുകള്‍ നിശ്ചയിക്കാൻ കഴിയും. നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളില്‍ കുത്തനെ വർദ്ധനവുണ്ടായിരുന്നു.
തുടർന്നാണ് 2025 ഡിസംബറില്‍ കേന്ദ്രം ആഭ്യന്തര നിരക്കുകള്‍ക്ക് പരിധി ഏർപ്പെടുത്തിയത്.
വണ്‍വേ ഇക്കണോമി ടിക്കറ്റിന് ഉയർന്ന പരിധിയായി ഏകദേശം 18,000 രൂപ (ദൂരത്തെ അടിസ്ഥാനമാക്കി) ആണ് നിശ്ചയിച്ചിരുന്നത്. പരിധി എടുത്തുകളഞ്ഞതോടെ ഇനി വിമാന കമ്പനികള്‍ക്ക് ഇത് ബാധകമാകില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഡിമാൻഡും വിപണി സാഹചര്യങ്ങളും അനുസരിച്ച് ടിക്കറ്റുകള്‍ നിശ്ചയിക്കാനും കഴിയും. പീക്ക് ഡിമാൻഡ്, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയുള്ള സമയങ്ങളില്‍ അമിതമായതോ അന്യായമായതോ ആയ നിരക്കുകളുടെ വർദ്ധനവ് ഗൗരവമായി കാണുമെന്നും പൊതുതാല്‍പ്പര്യം മുൻനിർത്തി ആവശ്യമെങ്കില്‍ വീണ്ടും പരിധി ഏർപ്പെടുത്തുമെന്നും സിവില്‍ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.



