
ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഉപയോക്താവിന്റെ സമ്മതമില്ലാതെ റദ്ദ് ചെയ്തു; ട്രാവല്‍ ഏജൻസിയ്ക്ക് അൻപതിനായിരം രൂപ പിഴ വിധിച്ച് കോട്ടയം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ
ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഉപയോക്താവിന്റെ സമ്മതമില്ലാതെ റദ്ദാക്കുകയും അധികതുക ആവശ്യപ്പെടുകയും ചെയ്ത ട്രാവല്‍ ഏജൻസിയ്ക്ക് നഷ്ടപരിഹാരം വിധിച്ച് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.
കോട്ടയം കളത്തൂർ സ്വദേശിയായ മാത്യു സെബാസ്റ്റ്യൻ പീടിയേക്കല്‍ നല്‍കിയ പരാതിയിലാണ് ഓണ്‍ലൈൻ ട്രാവല്‍ ഏജൻസിയായ ക്ലിയർ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് അൻപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാൻ കമ്മിഷൻ ഉത്തരവിട്ടത്.
കൊച്ചിയില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാണ്് മാത്യു സെബാസ്റ്റ്യൻ 10,584 രൂപ നിരക്കില്‍ ക്ലിയർ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൊബൈല്‍ ആപ്ലിക്കേഷൻ വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുക്ക് ചെയ്ത് അഞ്ചു മണിക്കൂറിനുള്ളില്‍ തന്നെ ബുക്കിംഗ് സ്ഥിരീകരിച്ചതായി വാട്‌സാപ്പിലൂടെ സന്ദേശം ലഭിക്കുകയും ഇ-മെയില്‍ വഴി ഇ-ടിക്കറ്റ് അയയ്ക്കുകയും ചെയ്തു. എന്നാല്‍, ഒരു മണിക്കൂറിന് ശേഷം ട്രാവല്‍ ഏജൻസിയില്‍നിന്ന് ടിക്കറ്റ് നിരക്ക് വർധിച്ചതായും ബുക്കിംഗ് റദ്ദാക്കുകയാണെന്നും അറിയിപ്പ് ലഭിച്ചു.
ട്രാവല്‍ ഏജൻസിയുടെ ഭാഗത്ത് നിന്ന് ഉപയോക്താവിനുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.