
കൊച്ചി: ഇത്തവണത്തെ അവധി ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ ആഭ്യന്തര, വിദേശ യാത്രകളില്‍ ആനകൂല്യ പെരുമഴയൊരുക്കി വിമാന കമ്പനികള്‍.
നവരാത്രി മുതല്‍ ആരംഭിക്കുന്ന ഉത്സവ കാലത്തിലും ജനുവരിയ്ക്ക് ശേഷമുള്ള വിന്റര്‍ സീസണിലും നിരവധി ഡിസ്‌കൗണ്ട് സ്‌കീമുകളാണ് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അടക്കമുള്ള കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ ഉത്സവ കാലത്തിന് മുന്നോടിയായി ആഭ്യന്തര സെക്ടറില്‍ 1,299 രൂപ മുതലും രാജ്യാന്തര സെക്ടറില്‍ 4,599 രൂപ മുതലുമുള്ള ടിക്കറ്റുകളോടെ ഗ്രാന്‍ഡ് റണ്‍വേ ഫെസ്റ്റിന് തുടക്കമിട്ടു.
ബുക്ക് ഡയറക്‌ട് എന്ന പേരില്‍ പുതിയ പ്രചാരണമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചത്. ഈ സ്‌കീമില്‍ എയര്‍ലൈനിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, എയര്‍പോര്‍ട്ട് കൗണ്ടര്‍ എന്നിവിടങ്ങളിലൂടെ നേരിട്ട് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാദേശിക എയര്‍ലൈനായ ഫ്‌ളൈ91 സെപ്തംബറിലെ എല്ലാ ബുക്കിംഗുകള്‍ക്കും കണ്‍വീനിയന്‍സ് ഫീ ഒഴിവാക്കി. ഇന്ത്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ എമിറേറ്റ്സ് അടക്കമുള്ള രാജ്യാന്തര കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്.