ഹൈഡ്രോളിക് സംവിധാനം തകരാറിൽ ; നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി ഇറക്കി; ലാൻഡ് ചെയ്യാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടിട്ടും പിന്മാറാതെ പൈലറ്റ്; വിമാനത്തിൽ ഉണ്ടായിരുന്ന 183 യാത്രക്കാരും സുരക്ഷിതർ

Spread the love

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. ജിദ്ദ കോഴിക്കോട് സ്പേസ്ജെറ്റ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. വൈകീട്ട് 7.20നായിരുന്നു ലാൻഡിങ്.ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നാണ് കരിപ്പൂരിൽ ഇറങ്ങാനിരുന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.183 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

സാഹസികമായാണ് പൈലറ്റ് വിമാനം നിയന്ത്രിച്ചത്. ലാൻഡ് ചെയ്യാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടിട്ടും പൈലറ്റ് പിൻമാറിയില്ല. മൂന്നാമത്തെ ശ്രമത്തിലാണ് ലാൻഡിങ് വിജയകരമായത്. വിമാനത്താവളത്തിൽ പ്രത്യേക അലേർട്ട് പുറപ്പെടുവിച്ച ശേഷമായിരുന്നു ലാൻഡിങ്. സമീപത്തെ ആശുപത്രികളോടും ഫയർഫോഴ്സിനോടും സജ്ജമായിരിക്കാനും നിർദേശം നൽകിയിരുന്നു.
പൈലറ്റിന്റെ മനോധൈര്യമാണ് അപകടമുണ്ടാവാതെ രക്ഷയായത്.