ആകാശത്തെ പ്രണയിച്ചവൾ; ജീവനെടുത്തതും ആകാശം;വിശ്വസിക്കാനാവാതെ റോഷ്നിയുടെ ഉറ്റവര്‍

Spread the love

അഹമ്മദാബാദ്: കുട്ടിക്കാലം മുതല്‍ പറവയും ആകാശവും വിമാനവുമായിരുന്നു റോഷ്നി രാജേന്ദ്രയുടെ ഇഷ്ടങ്ങള്‍. ആ ഇഷ്ടം കാബിന്‍ ക്രൂ എന്ന ജോലിയിലേക്കുമെത്തിച്ചു.ഒടുവിൽ ജീവനെടുത്തതും ആകാശം തന്നെ.

video
play-sharp-fill

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച കാബിൻ ക്രൂ റോഷ്നി രാജേന്ദ്ര(27)യുടെ വേർപ്പാട്
അടുപ്പമുള്ളവർക്ക് തീരാ നോവായി. ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ‘സ്കൈ ലവ്സ് ഹേർ’ എന്നാണ് റോഷ്നി പേരു നൽകിയിരുന്നത്.

50000ൽ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടിൽ റോഷ്നി പങ്കുവച്ചിരുന്നതും ജോലിയുമായി ബന്ധപ്പെട്ട് വിവിധ നാടുകളിൽ നിന്ന് പകർത്തിയ ചിത്രങ്ങളും വിഡിയോകളും. അപകടത്തിന് ദിവസങ്ങൾക്ക് മുൻപും പുതിയ ചിത്രങ്ങൾ റോഷ്നി പങ്കുവച്ചിട്ടുണ്ട്. രണ്ട് വർഷം മുൻപാണ് മുംബൈയിൽ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group