വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി; ട്രെയിനിലും ടിക്കറ്റില്ല; തെരഞ്ഞെടുപ്പ് കാലത്ത് യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികള്‍

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികള്‍.

video
play-sharp-fill

ഈയാഴ്ച ഡൽഹിയടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മൂന്നിരട്ടി വരെ നിരക്ക് കൂട്ടി. ബുധനാഴ്ച കോഴിക്കോട്ടേക്ക് ഡൽഹിയില്‍ നിന്നും 20000 രൂപ വരെയായി ഉയർന്നു. കണ്ണൂരിലേക്ക് 21,000 വരെയും ഉയർന്ന്.

കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഒരാള്‍ക്ക് 13000 രൂപയാണ് ചാർജ്. സാധാരണ 6000-7000 രൂപ നിരക്കിലുള്ള ടിക്കറ്റിനാണ് തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്രയും വർധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനും വില കൂടി. 15000 രൂപ വരെയാണ് മുംബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള ചാർജ്. ട്രെയിൻ ടിക്കറ്റുകളില്‍ തല്‍ക്കാല്‍ ഒഴികെ ഈയാഴ്ചത്തെ ഭൂരിഭാഗവും ബുക്ക് ചെയ്യപ്പെട്ടു.