
മലപ്പുറം : കരിപ്പൂരില്‍ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. സങ്കേതിക തകരാറിനെ തുടർന്നാണ് ദോഹയിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അതേസമയം മറ്റു പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉള്‍പ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്.
രാവിലെ 9.07നാണ് വിമാനം പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം 11.12 ന് അതേ വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചെത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ക്യാബിൻ എസിയില്‍ എന്തോ സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നുവെന്നും എന്നാല്‍ അടിയന്തര ലാൻഡിംഗ് അല്ലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സാങ്കേതിക പിഴവ് കണക്കിലെടുത്ത് മുൻകരുതല്‍ നടപടിയായാണ് വിമാനം ലാൻഡിംഗ് നടത്തിയതെന്നും ഉച്ചയ്ക്ക് 1.30 ഓടെ യാത്രക്കാർക്ക് ബദല്‍ വിമാനം ക്രമീകരിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതുവരെ യാത്രക്കാർക്ക് ഭക്ഷണം, വെള്ളം തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.