
ഡല്‍ഹി: എയർ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി.
തായ്‌ലൻഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്.
പിന്നാലെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി.
AI 379 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. വെള്ളിയാഴ്ച രാവിലെ 9:30 ന് ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയർന്നതായിരുന്നു. ആകാശത്ത് പല തവണ വട്ടമിട്ട് പറന്നശേഷമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനത്തില്‍ 156 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ്. സംഭവത്തില്‍ എയർ ഇന്ത്യ പ്രതികരിച്ചിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.