
സ്വന്തം ലേഖകൻ
നെടുമ്പാശേരി: വിമാനം ലാന്റ് ചെയ്യുന്നതിനിടെ സീറ്റ് ബെല്‍റ്റ് ഇടാൻ പറഞ്ഞതിന്റെ പേരില്‍ സഹയാത്രികൻ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചെന്ന് പരാതി. ഇതേതുടർന്ന് പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറിയെങ്കിലും പരിക്കേറ്റയാള്‍ പരാതിയില്ലെന്നറിയിച്ചതിനാല്‍ കേസെടുത്തില്ല.
വെള്ളിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ ദുബായിയില്‍ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. വിമാനം ലാൻഡ് ചെയ്യുന്ന വിവരം അനൗണ്‍സ്മെന്റ് ചെയ്തപ്പോള്‍ കോട്ടയം സ്വദേശിയായ യാത്രക്കാരൻ അടുത്തിരുന്ന അടിമാലി സ്വദേശിയോട് സീറ്റ് ബെല്‍റ്റ് ധരിക്കാൻ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്‍പ്പം കഴിഞ്ഞപ്പോള്‍ പുറത്ത് നല്ല മഴയുണ്ടെന്ന് കൂടി പറഞ്ഞപ്പോള്‍ അടിമാലി സ്വദേശി പ്രകോപിതനായി മൂക്കിനിടിക്കുകയായിരുന്നുവെന്നാണ് പരാതി.
തുടർന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് അടിമാലി സ്വദേശിയെ സി.ഐ.എസ്.എഫ് മുഖേന പിടികൂടി നെടുമ്ബാശേരി പൊലീസിന് കൈമാറിയത്. എന്നാല്‍ കോട്ടയം സ്വദേശി പരാതി വേണ്ടെന്നറിയിക്കുകയായിരുന്നു.