‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’; കെ മുരളീധരനായി കോഴിക്കോട് ഫ്ലക്സ് ബോർഡുകൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കെ മുരളീധരനെ അനുകൂലിച്ച്‌ കോഴിക്കോട് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. നേതൃത്വത്തോടുള്ള അതൃപ്തിയെ തുടര്‍ന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ അനുകൂലിച്ചാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കോൺഗ്രസ് സംസ്ഥാന, ഡിസിസി നേതൃത്വങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സിൽ ‘നിങ്ങൾക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം ഈ നേതാവിനെ’ എന്ന് കേരളജനത പറയുന്നതായാണ് കുറിപ്പും ചിത്രവുമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസിലെ തർക്കം പരിഹരിച്ചുവെന്ന് ഹൈ കമാൻ്റ് അവകാശപ്പെടുമ്പോഴാണ് താഴെത്തട്ടിലെ ചേരിതിരിവ് പുറത്തുവരുന്നത്. കോഴിക്കോട് നഗരത്തിൽ ആണ് കോൺഗ്രസ് പോരാളികൾ എന്ന പേരിൽ ബോർഡുകൾ വെച്ചിരിക്കുന്നത്.

പാർട്ടി നേതൃത്വത്തിനെ വിമർശിച്ചതിന് പിന്നാലെ നേതൃത്വം ഹൈക്കമാൻഡിന് പരാതി നൽകിയതോടെ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നഗരത്തിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.