
സ്വന്തം ലേഖകൻ
കോട്ടയം: പാമ്പാടി വെള്ളൂരിൽ സ്ഥാപിച്ചിരുന്ന ശബരിമല കർമ്മസമിതിയുടെ പരസ്യ ബോർഡ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദോഗസ്ഥരെത്തി നശിപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയായിരുന്നു സംഭവം.ശബരിമല കർമ്മസമിതിയ്ക്ക് എതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ഒരു തരത്തിലുള്ള ബന്ധമില്ലെന്നിരിക്കെയാണ് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ആരോപിച്ച് കർമ്മസമിതിയുടെ പരസ്യ ബോർഡുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചത്.
ചില രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.ശബരിമല കർമ്മ സമിതിയുടെ പരസ്യ ബോർഡിൽ ഏതെങ്കിലും സ്ഥാനാർത്ഥിക്കോ മുന്നണിക്കോ വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന വക്കോ വാചകമോ ഇല്ലന്നിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെയും സർക്കാരിനു നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിയുടെയും സമ്മദ്ദത്തിനു വഴങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി നടപടി സ്വീകരിക്കുകയായിരുന്നുവെന്നു ശബരിമല കർമ്മസമിതി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി ആരോപിച്ചു. ബോർഡ് നശിപ്പിച്ചതിനെതിരെ ജില്ലയിലെ തെരഞ്ഞെടുപ്പു നിരീക്ഷകനു പരാതിയും നൽകി. വരണാധികാരിയുടെ പിടിവാശിയാണ് ഇതിന്റെ പിന്നിലെന്ന് കർമ്മസമിതി ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group