video
play-sharp-fill

“തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജനമനസ്സിലുള്ള സഖാവ്”… പാർട്ടി കോൺഗ്രസിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജനെ പുകഴ്ത്തി ഫ്ലെക്സ് ബോർഡുകൾ

“തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജനമനസ്സിലുള്ള സഖാവ്”… പാർട്ടി കോൺഗ്രസിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജനെ പുകഴ്ത്തി ഫ്ലെക്സ് ബോർഡുകൾ

Spread the love

കണ്ണൂർ: പാർട്ടി കോൺഗ്രസിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ് ബോർഡുകൾ.

തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജനമനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജന്‍റെ ചിത്രവുമുള്ള ഫ്ലെക്സുകളാണ് കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടത്.

സിപിഎം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആർ വി മെട്ട ഭാഗങ്ങളിലാണ് ഇന്ന് പുലർച്ചെയോടെ ഫ്ലെക്സ് ബോർഡുകൾ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ സമാപിച്ച പാർട്ടി കോൺഗ്രസിൽ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധമാണ് ഫ്ലെക്സ് ബോർഡിന് പിന്നിലെയെന്നാണ് വ്യക്തമാകുന്നത്.