
കൊച്ചി: കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകള്‍ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ. അനധികൃത ഫ്ലക്സ് ബോർഡുകള്‍ എടുത്തു മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് പാലിച്ചാണ് നടപടി.
വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ദേശീയ പാതാ ഉദ്‌ഘാടനം അടക്കമുള്ള ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. പിന്നാലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ക്ഷണം ഉണ്ടായിരുന്ന മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണന്കുട്ടിയും അറിയിക്കുകയായിരുന്നു. പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിക്കും.
മെട്രോ പില്ലറുകള്‍ക്ക് താഴെ സ്ഥാപിച്ച ബോർഡുകള്‍ ആണ് എടുത്ത് മാറ്റിയത്. മുസ്ലിം വോട്ട് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കളിയാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയെ ദിവസങ്ങള്‍ക്ക് മുമ്പേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ പങ്കെടുക്കണം എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം. ചടങ്ങില്‍ വരണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. അനാവശ്യ വിവാദം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


