ചരിത്രം വാക്ക് പാലിച്ചവരുടേതാണ്! സീറ്റ് ചർച്ചകള്‍ക്കിടെ കെ സുധാകരനെ അനുകൂലിച്ച്‌ ഫ്ലക്സ് ബോർഡുകൾ; വി ഡി സതീശന്റെ ഓഫീസിനടുത്തും ഫ്ലക്സുകൾ ഉയർന്നു

Spread the love

കൊച്ചി: സീറ്റ് ചർച്ചകള്‍ക്കിടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുകൂലിച്ച്‌ ഫ്‌ളക്‌സുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ ഓഫീസിനടുത്തും സുധാകരനെ അനുകൂലിച്ച്‌ കൊണ്ട് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു.

video
play-sharp-fill

ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സുധാകരന് അനുകൂലമായ ഫ്‌ളക്‌സുകള്‍ വെച്ചു. വാക്കുകള്‍ പാലിക്കപ്പെടേണ്ടതാണ്, ചരിത്രം വാക്ക് പാലിച്ചവരുടേതാണ് എന്ന തലക്കെട്ടിലാണ് പോസ്റ്ററിലെ വാചകങ്ങള്‍ തുടങ്ങുന്നത്.

‘അതും ഉന്നതരായ വ്യക്തികള്‍ നല്‍കുന്ന വാക്കുകള്‍ പൊന്നിനും, പണത്തിനും പ്രമാണങ്ങള്‍ക്കും അപ്പുറത്തുള്ള ഉറപ്പാണ്. ‘Rahul Ji, I want to contest on the upcoming kerala election.’ ‘Of course, brother. You have my full support-go ahead.’ എന്നാണ് പോസ്റ്ററിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ഉള്ളതിനാല്‍ കണ്ണൂരില്‍ സീറ്റ് നല്‍കണമെന്ന കെ സുധാകരന്‍റെ ആവശ്യത്തില്‍ അന്തിമ തീരുമാനം ആയില്ല. കെ സുധാകരന്‍ ഇതില്‍ അതൃപ്തി പ്രകടമാക്കിയിരുന്നു. പിന്നാലെയാണ് സുധാകരനെ അനുകൂലിച്ച്‌ ഫ്‌ളക്‌സ് ഉയര്‍ന്നത്.

എറണാകുളത്ത് കൂടാതെ പത്തനംതിട്ടയിലും സുധാകരനെയും അടൂര്‍ പ്രകാശിനെയും അനുകൂലിച്ച്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ശിവഗിരി മഠം നിര്‍ദേശിച്ച ഇരുവരെയും തഴഞ്ഞുകൊണ്ട് പാര്‍ട്ടി ഇതെങ്ങോട്ട്. ഇരുവരെയും ഒഴിവാക്കിയാല്‍ പ്രത്യാഘാതമുണ്ടാകും. കോന്നിയില്‍ ഈഴവ സമുദായത്തെ തഴഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകും. അടൂര്‍ പ്രകാശിനെ ഒഴിവാക്കി ആരെ കോന്നിയില്‍ ഇറക്കിയാലും പ്രകാശം പരക്കില്ല.’ എന്നായിരുന്നു കെ സുധാകരനും അടൂര്‍ പ്രകാശിനും അനുകൂലമായ പോസ്റ്ററില്‍ എഴുതിയിരുന്നത്.