play-sharp-fill
പന്ത്രണ്ട് ലിറ്റർ വിദേശമദ്യവുമായി ചിറ്റിലഞ്ചേരി സ്വദേശി പിടിയിൽ: മദ്യം പിടികൂടിയത് ഡ്രൈഡേയിൽ വിൽപ്പനയ്ക്ക് എത്തിച്ചപ്പോൾ

പന്ത്രണ്ട് ലിറ്റർ വിദേശമദ്യവുമായി ചിറ്റിലഞ്ചേരി സ്വദേശി പിടിയിൽ: മദ്യം പിടികൂടിയത് ഡ്രൈഡേയിൽ വിൽപ്പനയ്ക്ക് എത്തിച്ചപ്പോൾ

ക്രൈം ഡെസ്ക്

ആലത്തൂർ : അനധികൃത വിൽപ്പനക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 12 ലിറ്റർ വിദേശമദ്യവുമായി ഒരാളെ ആലത്തൂർ പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി.
ചിറ്റിലഞ്ചേരി ചെറിയക്കോഴിപ്പാടം ഷാജഹാനാണ് (46) അറസ്റ്റിലായത്. പ്രതി ചിറ്റിലഞ്ചേരി, കല്ലത്താണി ഭാഗങ്ങളിൽ വ്യാപകമായി അനധികൃത മദ്യവില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോട്ടേക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പ്രതി മദ്യവില്പന നടത്തുന്നതായി വ്യാപകമായ പരാതി ലഭിച്ചിരുന്നു.

ലഹരി കടത്ത് തടയുന്നതിനും , ഡ്രൈ ഡേയിൽ അനധികൃത മദ്യവില്പന തടയുന്നതിനും വേണ്ടി നടത്തിയ പരിശോധനയിലാണ് വില്പനക്കായി കൊണ്ടുപോയ മദ്യം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പാലക്കാട് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിൻ്റെ നിർദ്ദേശത്തെത്തുടർന്ന് ആലത്തൂർ സബ് ഇൻസ്പെക്ടർ അരുൺകുമാർ.എം.ആർ, അഡീഷണൽ എസ്.ഐ. മാരായ ഫ്രാൻസിസ്.കെ.എ , സാം ജോർജ്ജ് ,സിവിൽ പൊലീസ് ഓഫീസർമാരായ ചന്ദ്രൻ , മുഹമ്മദ് നവാസ് ജില്ലാ ലഹരി വിരുദ്ധ സക്വാഡ് അംഗങ്ങളായ ദിലീപ്.കെ, സൂരജ് ബാബു .യു, റഹിം മുത്തു എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്ത്.