ഫ്‌ളാറ്റുണ്ട്, കോടികളുടെ ആസ്ഥിയുണ്ട്: പെൺകുട്ടിയോട് നമ്പരിറക്കി ഫ്‌ളാറ്റിലെത്തിച്ചു: മലയാളി യുവാവിന് ക്രൂരമർദനമേൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; ആരെന്നും ഏതെന്നും അറിയാതെ പ്രചരിക്കുന്നത് മുറി മലയാളം പറയുന്ന യുവാവിന്റെ വീഡിയോ
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: ഫ്‌ളാറ്റുണ്ടെന്നും കോടികളുടെ അസ്ഥിയുണ്ടെന്നും വിശ്വസിപ്പിച്ച് പെൺകുട്ടികളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ മലയാളി യുവാവിന് ക്രൂരമർദനമേൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മലയാളവും ഇംഗ്ലീഷും മാറി മാറി പറയുന്ന യുവാവിന്റെയും യുവതിയുടെയും യുവതിയ്‌ക്കൊപ്പമുള്ള ഒരാളുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആഡംബര ഹോട്ടലിന്റെ മുറിയിൽ യുവതിയും സംഘവും ചേർന്ന് യുവാവിനെ മർദിക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. പല തരത്തിലുള്ള തലക്കെട്ടിനു കീഴിൽ വീഡിയോ പ്രചരിക്കുകയാണ്. എന്നാൽ, സത്യമെന്താണ് എന്നത് മാത്രം ഇപ്പോഴും വ്യക്തമല്ല.
പാതിമലയാളം പറയുന്ന യുവാവിനെ ഏതോ ആഡംബര ഹോട്ടലിന്റെ മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയതാണ് എന്ന് സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെന്റുണ്ടെന്നും കോടികളുടെ ആസ്ഥിയുണ്ടെന്നും യുവാവ് പറഞ്ഞതായി പെൺകുട്ടി സംഭാഷണത്തിനിടയിൽ പറയുന്നുണ്ട്.
പല തവണ യുവാവിനെ പെൺകുട്ടിയും സംഘവും ചേർന്ന് ക്രൂരമായ മർദനത്തിന് ഇരയാക്കുന്നുണ്ട്.
തലയ്ക്കിട്ട് അടിക്കുന്നതും, മർദിക്കുന്നതും അടക്കമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.
എന്നാൽ, ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന കാര്യത്തിൽ മാത്രം വ്യക്തയില്ല. മലയാളം ഇടയ്ക്ക് പറയുന്നുണ്ടെങ്കിലും മർദനമേൽക്കുന്നയാൾ മലയാളി തന്നെയാണോ എന്ന കാര്യവും വ്യക്തമല്ല.
Third Eye News Live
0