ഫ്ലാറ്റിനുള്ളിൽ കയറിയ പുള്ളിപ്പുലി നിരവധി പേരെ ആക്രമിച്ചു: ഒരു പെൺകുട്ടിയുടെ നില ഗുരുതരം: ഇന്നു രാവിലെയാണ് സംഭവം: പുലിയെ ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ്.

Spread the love

മുംബൈ: മുംബൈക്കടുത്ത് ഭയന്തറില്‍ ഫ്ലാറ്റിനുള്ളില്‍ പുള്ളിപ്പുലിയുടെ ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു.ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നും പുറത്തിറങ്ങി റോഡിലേക്ക് പ്രവേശിച്ച പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

video
play-sharp-fill

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ മുഖത്ത് അടക്കം പരിക്കുണ്ട്. ഇന്ന് രാവിലെയോടെയാണ് പുലി

ഫ്ലാറ്റിനുള്ളില്‍ കയറിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹ വീടായതിനാല്‍ ധാരാളം ആളുകള്‍ ഫ്ലാറ്റിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലിയെ അകത്തിട്ട് പൂട്ടി, ആളുകള്‍ ഫ്ലാറ്റിന് പുറത്തിറങ്ങി ബഹളം വെച്ചു, തുടര്‍ന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും സ്ഥലത്തെത്തുന്നത്. പുലിയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.