എറണാകുളത്ത് പനമ്പള്ളി നഗറിൽ ആര്‍ഡിഎസ് അവന്യു വണ്‍ ഫ്ലാറ്റിന്‍റെ പില്ലർ തകർന്നു; താമസക്കാരായ 24 കുടുംബങ്ങളെ മാറ്റി; പില്ലറിന് നേരത്തെ കേടുപാടുകളുണ്ടെന്ന് എഞ്ചിനീയര്‍

Spread the love

കൊച്ചി: എറണാകുളം പനമ്പള്ളി നഗറില്‍ ഫ്ലാറ്റിന്‍റെ പില്ലര്‍ തകര്‍ന്നു.

പില്ലര്‍ തകര്‍ന്ന ഫ്ലാറ്റ് ടവറില്‍ 24 കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇവരെ ഇവിടെ നിന്നും മാറ്റി. പനമ്പള്ളി നഗറിലെ ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ലാറ്റിന്‍റെ ഒരു പില്ലറാണ് തകര്‍ന്നത്. സംഭവത്തില്‍ ആളപായമില്ല.

സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷൻ എന്‍ജിനീയറിങ് വിഭാഗം എത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്സും സ്ഥലത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പില്ലറിലേക്ക് വിവിധ കാരണങ്ങളാല്‍ ഭാരം വന്നതിനാലാണ് തകര്‍ച്ചയുണ്ടായതെന്നും മറ്റു അഞ്ച് പില്ലറുകള്‍ ഭാരം താങ്ങിനിര്‍ത്തിയതിനാല്‍ അപകടം ഒഴിവായെന്നും സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്‍റ് എഞ്ചിനീയര്‍ അനില്‍ ജോസഫ് പറഞ്ഞു. പില്ലറിന് നേരത്തെ കേടുപാടുകളുണ്ട്. ആളുകള്‍ ഒഴിഞ്ഞുപോകുന്നതാണ് മുൻകരുതലെന്ന നിലയില്‍ നല്ലത്.
കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും അനില്‍ ജോസഫ് പറഞ്ഞു.