
ഫ്ലാറ്റ് പെര്‍മിറ്റ് ഫീസ് കുത്തനെ കൂട്ടി; ഇരുപത് മടങ്ങ് വര്‍ധന; സംസ്ഥാനത്ത് വന്‍കിട നിര്‍മ്മാതാക്കളും പ്രതിസന്ധിയില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: പെര്‍മിറ്റ് ചാര്‍ജ്ജ് മുതല്‍ നികുതി നിരക്ക് വരെ കുത്തനെ കൂട്ടി സര്‍ക്കാര്‍.
10,000 സ്ക്വയര്‍ മീറ്ററിലെ നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇതോടെ സംസ്ഥാനത്തെ വന്‍കിട നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

10,000 സ്ക്വയര്‍ മീറ്ററില്‍ കോര്‍പറേഷന്‍ പരിധിയില്‍ നടക്കുന്ന നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാന്‍ ചെലവ് വന്നിരുന്ന ഒരു ലക്ഷം രൂപയായിരുന്നു. നിരക്ക് പുതുക്കിയപ്പോള്‍ 20 ലക്ഷമായി ഉയര്‍ന്നു.
പരിഷ്കരിച്ച നികുതിഘടന മുതല്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോള്‍ ഒരു കോടി രൂപക്ക് 38 ലക്ഷം രൂപ നിരക്കിലാണ് പലവഴിക്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്.
തനത് വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് സേവന നിരക്കുകളും നികുതികളും പരിഷ്കരിച്ച സര്‍ക്കാര്‍ നടപടിയോടെ നിര്‍മ്മാണ മേഖലയാകെ തകിടം മറിഞ്ഞെന്നാണ് വന്‍കിട നിര്‍മ്മാതാക്കളുടെ പരാതി. നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ ചെലവ് കുത്തനെ കൂടി.
10000 സ്ക്വയര്‍ മീറ്ററിന് കോര്‍പറേഷന്‍ പരിധിയിലെ പെര്‍മിറ്റ് ഫീസ് 100050 രൂപയില്‍ നിന്ന് 2005000 രൂപയായി. മുന്‍സിപ്പാലിറ്റിയില്‍ 70030 രൂപ 2004000 രൂപയായി. 50020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയില്‍ 150300 രൂപയായി.