അടിച്ചുകയറി ഫ്ലാഷ്മോബുമായി 31 അമ്മമാര്‍ ഇത് ഞങ്ങളുടെ ഏരിയ! ലുലു മാളില്‍ 25 മിനുട്ട് നീണ്ട കിടുക്കാച്ചി പ്രകടനം;

Spread the love

കൊച്ചി: നാളെത്തെ ഒക്ടോബര്‍ ഒന്നിലെ വയോജന ദിനത്തോടനുബന്ധിച്ച്‌ ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേതൃത്വത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയിലെ വിവിധ നഗരസഭകളില്‍ ഉള്ള 31 വയോജനങ്ങള്‍ ഇടപ്പള്ളി ലുലു മാളില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

video
play-sharp-fill

അമ്മമാർ വിവിധ പാട്ടുകള്‍ക്ക് നൃത്തം ചെയ്തതു കണ്ടു നിന്നവർക്കും ആവേശമായി. ഫ്ലാഷ്മോബ് 25 മിനിറ്റോളം നീണ്ടു നിന്നു. ഫ്ലാഷ്മോബ് അവതരിപ്പിച്ച അമ്മമാർക്ക് ലുലു റീജിനല്‍ ഡയറക്ടർ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ കോ -ഓർഡിനേറ്റർ എൻ ബി സ്വരാജ്, ലുലു മാള്‍ ജനറല്‍ മാനേജർ വിഷ്ണു നാഥ്, ഹൈപ്പർ മാർക്കറ്റ് ജനറല്‍ മാനേജർ ജോ പൈനേടത്ത് എന്നിവർ ചേർന്ന് ആദരിച്ചു.

വയോജനങ്ങളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യം ഉറപ്പു വരുത്തുന്ന സർക്കാർ പദ്ധതിയാണ് വയോമിത്രം. കേരളത്തില്‍ 6 കോർപ്പറേഷനുകളിലും 85 നഗരസഭകളിലും നാലു ബ്ലോക്ക് പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നു. വാർധക്യസഹജമായ രോഗങ്ങള്‍ക്കിടയിലും സമൂഹത്തിന്റെ എല്ലാ സന്തോഷങ്ങള്‍ക്കും തങ്ങളും അർഹരാണ് എന്ന് പൊതു സമൂഹത്തോട് വിളിച്ചു പറയാനുള്ള ഒരു അവസരമായിട്ടാണ് ഇത്തരം പരിപാടികള്‍ നടത്തിവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും അവരും ഉള്‍പ്പെട്ടതാണ് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാൻ ശ്രമിക്കുന്നത്. ഫ്ലാഷ് മോബിന് ശേഷം സാമൂഹിക സുരക്ഷാ മിഷൻ എറണാകുളം ജില്ലാ കോഡിനേറ്റർ ദിവ്യ രാമകൃഷ്ണൻ വയോമിത്രം പദ്ധതിയെ കുറിച്ചും ഒക്ടോബർ 1 വയോജന ദിനത്തിന്റെ പ്രത്യേകതയെ കുറിച്ചും സംസാരിച്ചു.