“ആയുർവേദം മാനവരാശിക്കും ഭൂമിക്കും”: ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് നാഗമ്പടം ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

Spread the love

കോട്ടയം : പത്താമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

” ആയുർവേദം മാനവരാശിക്കും ഭൂമിക്കും” എന്ന ആയുർവേദ ദിന സന്ദേശത്തെ ആസ്പദമാക്കിയാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.   എം ജി യൂണിവേഴ്സിറ്റിയിലെ  പെൺകുട്ടികളും ആൺ കുട്ടികളുമാണ് ഫ്ലാഷ് മോബിൽ അണിനിരന്നത്.