ബാറിലെത്തിയവര്‍ തമ്മിൽ തർക്കം ; മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് പരിക്ക് ; അക്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

തിരുവനന്തപുരം: കാട്ടാക്കടയില്‍ മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റു. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്.

video
play-sharp-fill

കാട്ടാക്കടയിലെ സ്വകാര്യ ബാറിലെത്തിയവര്‍ തമ്മിലുള്ള തര്‍ക്കത്തിടെയാണ് സംഭവം. ബാറിന് പുറത്ത് കാറില്‍ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെയാണ് ബാറില്‍ നിന്നിറങ്ങിയവര്‍ കൈയില്‍ ഉണ്ടായിരുന്ന ബിയര്‍ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ സമയം ഇതുവഴി വരികയായിരുന്ന കുഞ്ഞിനും പിതാവിനുമാണ് പരിക്കേറ്റത്.

കുഞ്ഞിന്റെ നെഞ്ചിലും കാലിലും ബിയര്‍ കുപ്പിയുടെ ചില്ലുകള്‍ പതിച്ചു. കാട്ടാക്കടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോയി. കാട്ടാക്കട എസ്‌ഐയുടെയും സിഐയുടെയും നേതൃത്വത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group