
അക്വേറിയം മറിഞ്ഞു വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കണ്ണൂർ: മേശയിൽ വച്ചിരുന്ന അക്വേറിയം ദേഹത്തേക്ക് മറിഞ്ഞുവീണ് അഞ്ചുവയസുകാരൻ മരിച്ചു. കണ്ണൂർ മാട്ടൂൽ കക്കാടലൻചാലിലാണ് സംഭവമുണ്ടായത്. കെ അബ്ദുൾ കരീമിന്റേയും മൻസൂറയുടേയും മകൻ മാസിൻ ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവുമണ്ടായത്. വീടിനുള്ളിലെ മേശയുടെ മേലെ വച്ചിരിക്കുകയായിരുന്നു അക്വേറിയം. കുട്ടി അക്വേറിയത്തിൽ വലിച്ചതോടെ ഇത് മാസിനിന്റെ മേലേക്കു വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Third Eye News Live
0