അഞ്ച് വയസുകാരന്‍ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍

Spread the love

കണ്ണൂര്‍: ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വര്‍ണ്ണ-മണി ദമ്പതികളുടെ മകന്‍ വിവേക് മുര്‍മു ആണ് മരിച്ചത്.

ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മാണ പ്രവര്‍ത്തിക്ക് വേണ്ടി നിര്‍മിച്ച വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ മാതാപിതാക്കള്‍ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group