video
play-sharp-fill

ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കൽതൂണും തകർന്നു വീണു ; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കൽതൂണും തകർന്നു വീണു ; അഞ്ച് വയസുകാരന് ദാരുണാന്ത്യം

Spread the love

പാലക്കാട്: എലപ്പുള്ളിയിൽ ഗേറ്റും മതിലും തകർന്ന് വീണ് അഞ്ച് വയസുകാരന് ജീവൻ നഷ്ടമായി. എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന ഗേറ്റും മതിലുമാണ് തകർന്നു വീണത്.

സംഭവത്തിൽ നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ അഭിനിത്തിനാണ് ജീവൻ നഷ്ടമായത്. പഴയ ഗേറ്റിൽ തൂങ്ങി കുട്ടികൾ കളിക്കുന്നതിനിടെ കുഞ്ഞിൻ്റെ ശരീരത്തിലേക്ക് ഗേറ്റും കൽതൂണും വന്നു വീഴുകയായിരുന്നു.

അപകടത്തെ തുടർന്ന് അഭിനിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ തിരിച്ചു പിടിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group