video
play-sharp-fill
മാർച്ച് 28ന് ആകാശത്ത് തെളിയാൻ പോകുന്നത് വിസ്മയ കാഴ്ച; അഞ്ച് ഗ്രഹങ്ങളെയും ഒന്നിച്ച് കാണാൻ കഴിയുന്ന അത്ഭുത നിമിഷം

മാർച്ച് 28ന് ആകാശത്ത് തെളിയാൻ പോകുന്നത് വിസ്മയ കാഴ്ച; അഞ്ച് ഗ്രഹങ്ങളെയും ഒന്നിച്ച് കാണാൻ കഴിയുന്ന അത്ഭുത നിമിഷം

സ്വന്തം ലേഖകൻ:

മാർച്ച് അവസാനം ആകാശത്ത് വിരിയാൻ പോകുന്നത് അത്ഭുത കാഴ്ച. മാർച്ച് 28ന് ആകാശത്തിൽ 5 ഗ്രഹങ്ങളെ ഒന്നിച്ച് കാണാൻ കഴിയുന്ന അത്ഭുത പ്രതിഭാസം. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളെയാണ് ഒന്നിച്ച് കാണാൻ കഴിയുന്നത്.

മെർക്കുറിയെക്കാൾ പ്രകാശത്തോടെ ജുപീറ്റർ കാണപ്പെടുമെന്നാണ് റിപ്പോർട്ട്. വീനസിനായിരിക്കും മറ്റ് നാല് ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറ്റവും പ്രകാശം. നഗ്നനേത്രങ്ങളാൽ വീനസിനെ കാണാൻ കഴിയും. മറ്റ് ഗ്രഹങ്ങളും ദൃശ്യമാകുമെങ്കിലും വീനസിന്റെയത്ര പ്രകാശം ഉണ്ടാവില്ല. നഗ്നനേത്രങ്ങളാൽ യുറാനസിനെ കാണുക പ്രയാസമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ്, മാർച്ച് 1ന് വീനസും ജുപീറ്ററും നേർ രേഖയിൽ എത്തിയിരുന്നു. ഒപ്പം ഫെബ്രുവരിയിൽ മൊത്തം ചന്ദ്രന്റെ നേർരേഖയിൽ ജുപീറ്ററും വീനസും എത്തിയിരുന്നു.