ഉത്തരാഖണ്ഡിൽ വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങവേ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

ഉത്തരാഖണ്ഡ്: വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങിയ യുവതിയും സംഘവും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ഹൈവേയിലെ തോടാഘാട്ടിയിലാണ് സംഭവം.

ഭാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന പിങ്കി(25), പ്രതാപ് സിങ്(40), ഭാര്യ ഭഗീരഥി ദേവി(36), മക്കളായ വിജയ്(15), മഞ്ജു(12) എന്നിവരാണ് മരിച്ചത്. മരിച്ച പിങ്കിയുടെ വിവാഹം മെയ് 12-ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്നു. വിവാഹത്തിനുള്ള ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു പിങ്കിയും കാറിലുണ്ടായിരുന്ന മറ്റുളളവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഋഷികേശില്‍നിന്ന് ചാമോലിയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇതിനിടെ വാഹനം നിയന്ത്രണംവിട്ട് 250 മീറ്റര്‍ താഴ്ചയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു.അപകടവിവരമറിഞ്ഞ് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

കൊക്കയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു