video
play-sharp-fill

വിമാന യാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചു;കുരുന്നു ജീവൻ രക്ഷിച്ച്‌ അഞ്ച് ഡോക്ടര്‍മാര്‍…

വിമാന യാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചു;കുരുന്നു ജീവൻ രക്ഷിച്ച്‌ അഞ്ച് ഡോക്ടര്‍മാര്‍…

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിമാന യാത്രക്കിടെ രണ്ടു വയസ്സുകാരിയുടെ ശ്വാസം നിലച്ചപ്പോള്‍ കുരുന്നു ജീവൻ രക്ഷിച്ച്‌ അഞ്ച് ഡോക്ടര്‍മാര്‍.ഡല്‍ഹി എയിംസ് ഇക്കാര്യം സ്ഥിരീകരിക്കുകയും കുഞ്ഞിന്‍റെയും ഡോക്ടര്‍മാരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതോടെ സംഭവം വൈറലായിരിക്കുകയാണ്.ഞായറാഴ്ച ബംഗളൂരു-ഡല്‍ഹി വിസ്താര യു.കെ-814 വിമാനത്തിലായിരുന്നു സംഭവം.

ഇന്ത്യൻ സൊസൈറ്റി ഫോര്‍ വാസ്കുലാര്‍ ആൻഡ് ഇന്‍റര്‍വെൻഷനല്‍ റേഡിയോളജി (ഐ.എസ്.വി.ഐ.ആര്‍) കോണ്‍ഫറൻസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരാണ് വിമാനത്തിലുണ്ടായിരുന്നത്. കുഞ്ഞിന്‍റെ ശ്വാസം നിലച്ച വിവരം അറിഞ്ഞതോടെ ഇക്കാര്യം അനൗണ്‍സ് ചെയ്യുകയും വിമാനം നാഗ്പൂരിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയില്‍ എയിംസിലെ ഡോക്ടര്‍മാര്‍ കുഞ്ഞിന് രക്ഷകരാകുകയായിരുന്നു. ഹൃദയ തകരാറിന് നേരത്തെ സര്‍ജറിക്ക് വിധേയയായിരുന്ന കുഞ്ഞായിരുന്നു വിമാനത്തില്‍. നാഡിമിടിപ്പ് ഇല്ലായിരുന്നു, ഓക്സിജൻ കുറഞ്ഞ് കുഞ്ഞിന്‍റെ ചുണ്ടുകളും കൈവിരലുകളിലും നിറ വ്യത്യാസം സംഭവിച്ചിരുന്നു.

ഉടൻ ഡോക്ടര്‍മാര്‍ സി.പി.ആര്‍ ആരംഭിക്കുകയും മറ്റു വിദഗ്ധ നടപടികളിലേക്ക് കടക്കുകയും ചെയ്തു. നാഗ്പൂരിലെത്തുമ്ബോഴേക്കും ഏറെക്കുറെ സാധാരണ നിലയിലായ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണം അപ്രതീക്ഷിതമായി വിമാനത്തില്‍ ലഭിച്ചതാണ് കുഞ്ഞിന് തുണയായത്.