video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജിൽ സ്ഥിതി ഗുരുതരം: രണ്ടു ഗർഭിണികൾക്കു കൊവിഡ് സ്ഥിരീകരിച്ചു; 16 ഡോക്ടർമാർ നിരീക്ഷണത്തിൽ; മെഡിക്കൽ കോളേജിലെ മൂന്നാമത്തെ വാർഡും അടച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ സ്ഥിതി ഗുരുതരം: രണ്ടു ഗർഭിണികൾക്കു കൊവിഡ് സ്ഥിരീകരിച്ചു; 16 ഡോക്ടർമാർ നിരീക്ഷണത്തിൽ; മെഡിക്കൽ കോളേജിലെ മൂന്നാമത്തെ വാർഡും അടച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് സ്ഥിതി അതീവ ഗുരുതരമാകുന്നു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ അഞ്ചു രോഗികൾക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ ഗർഭിണികളാണ് എന്നത് സ്ഥിതി ആശങ്കാജനകമാക്കുന്നു. ഇതിനു പിന്നാലെ ആശുപത്രിയിലെ 16 ഡോക്ടർമരോടു നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്നാമത്തെ വാർഡും അടച്ചു.

മെഡിക്കൽ കോളെജിലെ ജി 7, ജി 8 വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയുണ്ടായിരുന്ന മറ്റ് മുഴുവൻ രോഗികളേയും മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. അതേസമയം മെഡിക്കൽ കോളെജിലെ 16 ഡോക്ടർമാർ ഇപ്പോൾ നിരീക്ഷണത്തിലാണ്.

നേരത്തെ തിരുവനന്തപുരം മെഡി. കോളേജിലെ പിജി ഡോക്ടർമാർ അടക്കമുള്ളവർക്കും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ആശങ്കയിലായി. മെഡിക്കൽ കോളെജിലും പരിസര പ്രദേശങ്ങിലും കനത്ത ജാഗ്രതായിലാണ്.

നേരത്തെ കോട്ടയം മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗത്തിലെ രണ്ടു രോഗികൾക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ സ്വദേശികളായ രണ്ടു രോഗികൾക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം വാർഡ് അടച്ചിരുന്നു. ഇതിനു പിന്നാലെ, ഞായറാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ രോഗിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് അടക്കം രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതി ആശങ്കാജനകമമായിട്ടുണ്ട്. കൊവിഡ് ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്നവരെ കൂടാതെയാണ് ആശുപത്രിയിൽ കൂടുതൽ രോഗികൾക്കു കൊവിഡ് സ്ഥിരീകരിക്കുന്നത്.