റാംപിൽ ചുവടുവെച്ച് പൊലീസുകാർ; സ്റ്റേഷനിലറിഞ്ഞു; സ്പെഷൽ അസിസ്റ്റൻഡ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Spread the love

ചെന്നൈ: സൗന്ദര്യ മൽസരത്തിൽ പങ്കെടുത്തതിനെ തുടർന്ന് സ്പെഷൽ അസിസ്റ്റൻഡ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാഗപട്ടണം എസ്പിയാണ് ഉത്തരവ് കൈമാറിയത്. സൗന്ദര്യമത്സരത്തിൽ ഉദ്യോഗസ്ഥർ റാംപിൽ നടന്നതിന് പിന്നാലെയാണ് നാഗപട്ടണം പൊലീസ് സൂപ്രണ്ടിന്റെ സ്ഥലംമാറ്റ ഉത്തരവ്. കഴിഞ്ഞ ഞായറാഴ്ച മയിലാടുംതുറയിലെ സെമ്പനാർ കോവിലിൽ സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യമൽസരം സംഘടിപ്പിച്ചത്. ചലച്ചിത്രതാരം യാഷിക മുഖ്യാതിഥി ആയിരുന്നു.

video
play-sharp-fill

സെമ്പനാർകോവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ രേണുക, നിത്യശീല, അശ്വിനി, ശിവസേനൻ, സ്പെഷ്യൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ എന്നിവരാണ് മൽസരത്തിൽ പങ്കെടുത്തത്. പൊലീസുകാർ റാംപിൽ ചുവടു വച്ചതിന്റെ വാർത്തകൾ വൈറലായതോടെയാണ് മേലുദ്യോഗസ്ഥരും വിവരം അറിഞ്ഞത്. തുടർന്നാണ് അച്ചടക്ക നടപടിയെന്ന നിലയിൽ അഞ്ച് പേരെയും സ്ഥലം മാറ്റിയത്.

പ്രത്യേക ക്ഷണിതാവായി എത്തിയ നടി യാഷിക ആനന്ദായിരുന്നു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്. അതിനിടെ പൊലീസുകാരുടെ സൗന്ദര്യമത്സരം വാർത്തകളിൽ നിറഞ്ഞിരുന്നു. നിലവിൽ സെമ്പനാർകോവിൽ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സ്പെഷൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ ഉൾപ്പെടെ പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല, ശിവനേശൻ എന്നിവരെ സ്ഥലം മാറ്റാൻ നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് ജവഗർ ഉത്തരവിറക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ് നായകനായ തെരി എന്ന സിനിമയിലെ ​ഗാനത്തിനാണ് പൊലീസുകാർ റാംപ് വാക്ക് നടത്തിയത്. പരിപാടി നടക്കുന്ന സ്ഥലത്ത് സുരക്ഷയ്ക്കായി പൊലീസുകാർ എത്തിയിരുന്നു. മത്സരാർത്ഥികളുടെ നിർബന്ധത്തെ തുടർന്നാണ് വനിതാ പൊലീസുകാർ റാംപ് വാക്ക് നടത്തിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മയിലാടുംതുറൈയിൽ മത്സരം സംഘടിപ്പിച്ചതിന് നിരവധി പേർ സംഘാടകരെ അഭിനന്ദിച്ചു. എന്നാൽ സുരക്ഷയൊരുക്കാനെത്തിയ പൊലീസുകാരുടെ റാംപ് വാക്ക് വിമർശനത്തിനിടയാക്കി. റാംപ് വാക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വളരെ മോശം പ്രതികരണമാണ് ലഭിച്ചത്.

മയിലാടുംതുറൈയിൽ ആദ്യമായാണ് ഇത്തരമൊരു സൗന്ദര്യമത്സരം നടക്കുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. വിവാഹിതരും അവിവാഹിതരും മത്സരത്തിന്റെ ഭാ​ഗമായി. ചെറിയ കുട്ടികളുടെ റാംപ് വാക്കാണ് ആളുകളെ ആകർഷിച്ചത്. യുവാക്കളുടെ പങ്കാളിത്തംകൊണ്ടും മത്സരം ശ്രദ്ധനേടിയിരുന്നു.