ഈ വർഷത്തെ ആദ്യ താര വിവാഹത്തിനൊരുങ്ങി മോളിവുഡ് ; നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ അലീന കാതറിൻ ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഫെബ്രുവരി രണ്ടാം തീയതിയാണ്. വിവാഹക്കാര്യം അലീന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

അലീനയുടെ ജന്മദിനത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് അലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരുടേയും പ്രണയം ആരാധകർ അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാൽ ജോസ് സംവിധാനം ചെയ്ത ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലൂടെയാണ് ബാലു വർഗീസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒമർലുലു സംവിധാനം ചെയ്ത ‘ചങ്ക്സ്’ എന്ന ചിത്രത്തിൽ നായകനായി എത്തിയത് ബാലുവായിരുന്നു. ഇതിഹാസ, ഹണീ ബീ, കിംഗ് ലയർ, വിജയ് സൂപ്പറും പൗർണമിയും എന്നിവയാണ് ബാലു വർഗീസിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് അലീന. സൗന്ദര്യ മത്സരവേദികളിലും മോഡലിംഗ് രംഗത്തും സജീവമാണ് എലീന. മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേൾഡ് തുടങ്ങിയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ അലീനയും അഭിനയിച്ചിട്ടുണ്ട്.