play-sharp-fill
കുളത്തിന് മീതെ ഒന്നരയടിയിലേറെ ജലനിരപ്പ്; വെള്ളം കയറി വളര്‍ത്തു മല്‍സ്യങ്ങള്‍ ഒഴുകിപ്പോയി; 500 കിലോ കരിമീൻ ഉള്‍പ്പെടെ കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടം

കുളത്തിന് മീതെ ഒന്നരയടിയിലേറെ ജലനിരപ്പ്; വെള്ളം കയറി വളര്‍ത്തു മല്‍സ്യങ്ങള്‍ ഒഴുകിപ്പോയി; 500 കിലോ കരിമീൻ ഉള്‍പ്പെടെ കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടം

ഹരിപ്പാട്: മത്സ്യക്കുളത്തില്‍ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങള്‍ ഒഴുകി പോയി.

മുതുകുളം വടക്ക് ഭവാനിയില്‍ കെ ജി രാംമോഹൻ എന്നയാള്‍ക്ക് അഞ്ചര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. 40 സെന്‍റോളം വരുന്ന അടുത്തടുത്ത രണ്ടു കുളങ്ങളിലായി കരിമീൻ, കരട്ടി, തിലോപ്യ എന്നിവയായിരുന്നു കുളത്തില്‍ ഉണ്ടായിരുന്നത്.


വില്‍പനയ്ക്ക് വളർച്ചയെത്തിയ ഏകദേശം 500 കിലോ കരിമീൻ, 900 കിലോ കരട്ടി, 250 കിലോ തിലോപ്യയുമാണ് കുളങ്ങളിലുണ്ടായിരുന്നത്. കുളത്തിന് മീതെ ഒന്നരയടിയിലേറെ ജലനിരപ്പുയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യം ഒഴുകിപ്പോകാതിരിക്കാനായി മീതെ വലയിട്ടിരുന്നതാണ്. വല വശങ്ങളിലേക്ക് വലിച്ചു കെട്ടിയിരുന്ന തൂണുകള്‍, കാറ്റും മഴയുമുണ്ടായതോടെ നിലം പൊത്തി.
ഇതോടെ മുഴുവൻ മീനും ഒലിച്ചു പോകുകയായിരുന്നു.