ശക്തമായ കാറ്റും മഴയും: കേരളതീരത്ത് ഇന്നുമുതൽ മത്സ്യബന്ധനത്തിന് വിലക്ക്

Spread the love

തിരുവനന്തപുരം :  കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ന് മുതൽ ഒക്ടോബർ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

video
play-sharp-fill

55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയാണ് ഉള്ളത്. കർണാടക തീരങ്ങളിലും, അതിനോട് ചേർന്ന സമുദ്രഭാഗങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും ഒക്ടോബർ 28 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുമാണ് പ്രവചിച്ചിരിക്കുന്നത്.