മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി ചുവപ്പന്‍ ഞണ്ടുകൾ: 40 വള്ളങ്ങളിലെ മീനുകളെ കടിച്ചു കേടാക്കി; തീരത്ത് എത്തിയവര്‍ക്ക് മീന്‍ കിട്ടിയത് തുച്ഛമായ വിലയ്ക്ക്; മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ

Spread the love

വിഴിഞ്ഞം: ചുവപ്പന്‍ ഞണ്ടുകൾ അഥവാ തക്കാളി ഞണ്ടുകൾ ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി മാറുകയാണ്. ഞണ്ടുകൾക്ക് ചുവപ്പ് നിറമായതിനാലാണ് ഇവയെ തക്കാളി ഞണ്ടുകളെന്നു വിളിക്കുന്നത്.

കഴിഞ്ഞദിവസം മത്സ്യബന്ധനത്തിനായി കടലിൽ പോയ ഏകദേശം 40 വള്ളങ്ങളിലാണ് ഈ ഞണ്ടുകള്‍ ആക്രമണം നടത്തിയത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യങ്ങളെ കടിച്ചു കേടാക്കുകയും അതിനോടൊപ്പം വലകൾ കടിച്ചു മുറിച്ചതായിയും മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഇന്നലെ ചെറു ചൂര മത്സ്യത്തിനായി വല വിരിച്ചവര്‍ക്കാണ് ഞണ്ട് ഭീഷണിയായത്. ഞണ്ട് കടിച്ച്‌ കേടുവന്ന മത്സ്യങ്ങള്‍ കച്ചവടക്കാര്‍ എടുക്കാതെ വന്നതോടെ വിലയിൽ ഇടിവുണ്ടായി. ഇത്തരത്തിൽ കേടായ മീനുകളെ കുറഞ്ഞ വിലയ്ക്ക് തീരത്ത് എത്തിയവര്‍ വാങ്ങുകയായിരുന്നു. മത്സ്യബന്ധന സീസണായതിനാല്‍ തന്നെ തമിഴ്‌നാടുള്‍പ്പെടെയുള്ള സ്ഥലത്തെ തൊഴിലാളികള്‍ ഇവിടെ നിന്നാണ് മത്സ്യബന്ധനത്തിന് പോകുന്നത്. സാധാരണ കടലില്‍ പാറകളില്‍ പറ്റിപ്പിടിച്ച്‌ കാണുന്ന ചുവപ്പന്‍ ഞണ്ടുകള്‍ കടലിന്റെ ഒഴുക്കനുസരിച്ച്‌ കൂട്ടത്തോടെ സഞ്ചരിക്കുമ്പോൾ വലയില്‍ കുടുങ്ങുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ മത്സ്യങ്ങളെ ഞണ്ടുകള്‍ ഭക്ഷിക്കാറുണ്ട്. ചെറിയ കണ്ണികളുള്ള വലയില്‍ ഞണ്ടുകൾ കുടുങ്ങിയാൽ ഇവയെ നീക്കംചെയ്യാന്‍ മണികൂറുകള്‍ വേണ്ടിവരും. ഇതോടെ വലയ്ക്ക് കേടുപാടുകളും സംഭവിക്കും. ഭക്ഷണമായി ചുവപ്പൻ ഞണ്ടുകളെ ഉപയോഗിക്കാറില്ല, കാരണം ഇവയ്ക്ക് രുചി തീരെയില്ല കൂടാതെ മാംസം വളരെ കുറഞ്ഞതുമാണ്.