ഊത്തപിടുത്തം നിയമവിരുദ്ധം; പ്രജനനകാലത്തെ മീൻപിടുത്തത്തിന് ഫിഷറീസ് വകുപ്പിന്റെ കടുത്ത മുന്നറിയിപ്പ്; നിയമം ലംഘിച്ചാൽ 10000 രൂപ പിഴയും ആറുമാസം തടവും

Spread the love

കോട്ടയം: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീന്‍ പിടുത്തം (ഊത്തപിടിത്തം) തടയാൻ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്.

പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചില്‍, പത്തായം പോലുള്ള നിയമവിരുദ്ധ രീതികളിൽ മീന്‍പിടിക്കുന്നതും കേരള ഉള്‍നാടന്‍ മത്സ്യബന്ധനം നടത്തുന്നതിനും നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഈ വിലക്ക് അവഗണിച്ച് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10,000 രൂപ പിഴയും ആറുമാസം തടവും വരെ ശിക്ഷ ലഭിക്കും.

ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുന്നതുകൊണ്ടാണ് പ്രജനനകാലത്തെ മീന്‍പിടിത്തം (ഊത്ത പിടിത്തം) നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഫിഷറീസ് വകുപ്പ് പരിശോധന ശക്തിപ്പെടുത്തുമെന്നും, ഊത്തപിടിക്കുന്നവര്‍ക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുമെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group