വാഹന പരിശോധയ്ക്കിടെ പൊലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ കൈയ്യാങ്കളി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : അഞ്ചുതെങ്ങില്‍ വാഹന പരിശോധനയ്ക്കിടെ മത്സ്യതൊഴിലാളികളും സ്ഥലം എസ്‌ഐയും തമ്മില്‍ കൈയാങ്കളി.
പരിക്കേറ്റ എസ്‌ഐയും മത്സ്യതൊഴിലാളികളും ചികിത്സ തേടി. എന്നാല്‍ പൊലീസുകാര്‍ അകാരണമായി മത്സ്യതൊഴിലാളികളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രിയിലാണ് അഞ്ചുതെങ്ങില്‍ വച്ച് എസ്‌ഐ പ്രൈജുവും രണ്ടു മത്സ്യതൊഴിലാളികളും തമ്മില്‍ വാക്കേറ്റവും തമ്മിലടിയുമുണ്ടായത്. ബൈക്കിലെത്തിയ ആബേല്‍, സെബാസ്റ്റ്യന്‍ എന്നിവരോട് വാഹനത്തിന്‍റെ രേഖകള്‍ ചോദിച്ചു. മുഴുവന്‍ രേഖകളും നല്‍കാത്തിനാല്‍ എസ്‌ഐ പിഴ നല്‍കാന്‍ പറഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ അവസാനിച്ചു.
എസ്‌ഐക്കും വാഹനത്തിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. അകാരണമായി മത്സ്യത്തൊഴിലാളികളെ എസ്‌ഐ അടിച്ചുവെന്നാണ് സ്വതന്ത്ര മത്സ്യതൊഴിലാളുകളുടെ ആരോപണം. പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ ചികിത്സയിലാണ്.
പരിക്കേറ്റ എസ്‌ഐ ഇന്നലെ രാത്രി തന്നെ ചികിത്സ തേടിയിരുന്നു. ബൈക്ക് യാത്രക്കാര്‍ കല്ലുകൊണ്ട് ഇടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. രേഖകള്‍ കാണിക്കാതെ പൊലീസിനെ ആക്രമിച്ചുവെന്നും പറയുന്നു. പൊലീസിനെ ആക്രമിച്ചതിന് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.