
ഊമയും ബധിരയുമായ ഭാര്യയും നിത്യരോഗിയായ മകനും; ഒരു വീടിനായി ശിവനേശന്‍ മുട്ടാത്ത വാതിലുകളില്ല; ഒടുവില്‍ തല ചായ്ക്കാന്‍ ഇടം കണ്ടെത്തിയത് മത്സ്യ ലേല ഹാളിന്റെ തിണ്ണയില്‍
സ്വന്തം ലേഖകന്‍
അമ്പലപ്പുഴ: സ്വന്തമായി വീടില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബം ഫിഷ്‌ലാന്റ് സെന്ററിന്റെ തിണ്ണയില്‍ അഭയം തേടി. പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ആലിശ്ശേരി പുരയിടത്തില്‍ ശിവനേശന്റെ കുടുംബമാണ് പുന്നപ്ര ചള്ളി മത്സ്യലേല ഹാളില്‍ തിണ്ണയില്‍ കഴിയുന്നത്. ഊമയും ബധിരയും നിത്യരോഗിയായ മകനുമൊപ്പം കഴിഞ്ഞ 14 വര്‍ഷമായിട്ട് ഈ കുടുംബം വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
സര്‍ക്കാരുകള്‍ ശിവനേശന് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും കുടുംബം തെരുവില്‍ അന്തിയുറങ്ങേണ്ട ഗതികേടിലാണിപ്പോള്‍. ഭവന പദ്ധതികള്‍ ഏറെയുള്ള സര്‍ക്കാര്‍ അര്‍ഹിക്കുന്നവര്‍ക്കെല്ലാം സുരക്ഷിത ഭവനമൊരുക്കുമ്പോഴും ശിനവേശനെ പോലെ ഏറ്റവും അര്‍ഹരായവര്‍ പുറത്ത് നില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഞെട്ടിക്കുന്നതാണ്. മൂന്ന് സെന്റ് സ്ഥലം വാങ്ങിയാല്‍ മാത്രമേ വീട് വച്ച് നല്‍കൂ എന്നാണ് അധികൃതര്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെന്റല്‍ റിക്ട്രാക്ഷന്‍ എന്ന രോഗത്തിന് ചികിത്സിയിലുള്ള ആളാണ് ശിവനേശന്റെ മകന്‍. ലക്ഷങ്ങള്‍ ചികിത്സയ്ക്കായി ചെലവഴിച്ചതോടെ ഇദ്ദേഹം വന്‍ കടക്കെണിയിലായി. കടപ്പുറം വറുതിയിലായതോടെ വാടക കൊടുക്കാനും മരുന്ന് വാങ്ങാനും പറ്റാത്ത അവസ്ഥയായി. ഇതോടെയാണ് കുടുംബവുമായി മത്സ്യ ലേല ഹാലിന്റെ തിണ്ണയില്‍ അഭയം തേടിയത്. കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ മൗനത്തിലാണെന്ന് ശിവനേശന്‍ പറഞ്ഞു.