ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു; മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് ദാരുണാന്ത്യം

Spread the love

കണ്ണൂര്‍: മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്ന ബോട്ട് അകടത്തില്‍പെട്ട് ആസാം സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ആസാം സ്വദേശി അലി (35) ആണ് മരിച്ചത്. കണ്ണൂർ പുതിയങ്ങാടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നിന്ന് ഇയാൾ തെറിച്ചു വീഴുകയായിരുന്നു.

പാലക്കോട് – ചൂട്ടാട് അഴിമുഖത്ത് വെച്ച് ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടം. കോസ്റ്റൽ പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അലിയെ കണ്ടെത്താനുളള തിരച്ചിലിനിടെ മറ്റൊരു ബോട്ട് മറിഞ്ഞിരുന്നു. മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന ആളുകൾ നീന്തി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല.