മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; ഫോർട്ട് കൊച്ചിയിൽ നാവികസേനയുടെ അഞ്ച് തോക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.

Spread the love

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക സേനയുടെ അഞ്ച് തോക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.

തോക്കുകൾ ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. തോക്കുകൾ കസ്റ്റഡിയിലെടുക്കുന്നതിന് നാവികസേന സമ്മതമറിയിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തി നടപടി പൂർത്തിയാക്കിയത് നാവികസേനയുടെ തോക്കിൽ നിന്നാണോ വെടിയേറ്റതെന്നാണ് പരിശോധിക്കുന്നത്.

സംഭവ ദിവസത്തെ ജിപിഎസ് വിവരങ്ങൾ നാവികസേന പോലീസിനോട് തേടിയിട്ടുണ്ട്. കടൽഭാഗത്ത് എവിടെയൊക്കെ പോയി എന്നറിയുന്നതിനാണിത്. നാവിക സേന ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളുകളിലെ ബുള്ളറ്റാണ് ബോട്ടിൽ നിന്ന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മട്ടാഞ്ചേരി എ എസ് പി നേരിട്ടെത്തി പരിശോധനാ നടപടികളും കസ്റ്റഡി നടപടികളും പൂർത്തിയാക്കി. വെടിയേറ്റ സമയത്ത് അഞ്ച് പേരാണ് നാവികസേനയിൽ പരിശീലനം നടത്തിയിരുന്നത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ നേവി തയ്യാറായിരുന്നില്ല.