
വേമ്പനാട് കായലിൽ അപ്രതീക്ഷിത കാറ്റും കോളും ; കായലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു ; വള്ളം കായലിൽ മുങ്ങി മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടു ; മത്സ്യത്തൊഴിലാളിയെ സാഹസികമായ രക്ഷപ്പെടുത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് സ്റ്റേഷൻ മാസ്റ്റർ ; വീഡിയോ ദൃശ്യങ്ങൾ കാണാം
കുമരകം : വേമ്പനാട് കായലിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു. മുഹമ്മ ബോട്ട് ജെട്ടിയിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കായലിൽ മത്സ്യബന്ധനം നടത്തിയിരുന്ന മുഹമ്മ സ്വദേശിയായ കൊച്ചു ചിറ വീട്ടിൽ ഷാജുമോനെയാണ് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. മത്സ്യബന്ധനത്തിന് എത്തിയ ഷാജുമോൻ ശക്തമായ കാറ്റിൽ കായലിൽ ഉണ്ടായ തിരയിൽ അകപ്പെടുകയായിരുന്നു.
ബോട്ട് ജെട്ടിയിലേക്ക് കായലിലെ ഓളത്തിൽപ്പെട്ട എത്തിയ മത്സ്യത്തൊഴിലാളിയെ കയർ ഇട്ടുകൊടുത്ത കരയ്ക്ക് കയറ്റുകയായിരുന്നു. വള്ളം കായലിൽ മുങ്ങി മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യത്തൊഴിലാളിയെ സാഹസികമായ രക്ഷപ്പെടുത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരായ സന്ദീപ് , സുധീഷ് (ലാസ്കാർ) ബിന്ദു രാജ്- (ബോട്ട് മാഷ്), ഷൈൻ കുമാർ- (സ്രാങ്ക്), രാജേഷ് കുമാർ (ഡ്രൈവർ) എന്നിവരെ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ അഭിനന്ദിച്ചു.