video
play-sharp-fill
മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു ;  തിരൂർ പുതിയ കടപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചു ; തിരൂർ പുതിയ കടപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം : തിരൂർ കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.

പുതിയ കടപ്പുറം സ്വദേശി കടുവണ്ടി പുരക്കൽ ഇസ്മ‌യിൽ (23) വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1:30ഓടെ കൂട്ടായിയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെ ആണ് അപകടം നടന്നത്.

താനൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള അംജദ് എന്ന ഫൈബർ വള്ളം ആണ് അപകടത്തിൽ പെട്ടത്. ഈ വള്ളത്തിലെ തൊഴിലാളിയാണ് മരണപ്പെട്ട ഇസ്മയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരയ്ക്കെത്തിച്ച മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.