പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; ഒരാൾക്ക് ദാരുണാന്ത്യം

Spread the love

കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

video
play-sharp-fill

അപകടത്തില്‍പ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.ആലപ്പുഴ സ്വദേശി നിരഞ്ജനാണ് മരിച്ചത്. സെന്റ് സേവ്യർ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പൊലീസ് പറഞ്ഞു.

അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കരയ്‌ക്കെത്തിക്കുകയും ചെയ്തിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും നിരജ്ഞന്‌റെ ജീവന്‍ രക്ഷിക്കാനായില്ല ബോട്ടിന്റെ സ്രാങ്ക് ആയിരുന്നു നിരഞ്ജൻ. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group