
ആലപ്പുഴ: നിവേദ്യം വാങ്ങാൻ കടലില്‍ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ തറയില്‍ കടവ് മഹാദേവക്ഷേത്രത്തിന് 500 മീറ്റർ പടിഞ്ഞാറ് തീരക്കടലില്‍ ആയിരുന്നു സംഭവം.
ആറാട്ടുപുഴ തറയില്‍ കടവ് ആല്‍ത്തറവീട്ടില്‍ രവിയുടെ മകൻ രജുവാണ് (47) മരിച്ചത്. ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ചുള്ള മീനൂട്ട് ചടങ്ങിന്റെ നേദ്യം വാങ്ങുന്നതിനായി രജു മത്സ്യബന്ധനത്തിന് പോയ കൈലാസം വള്ളം തീരക്കടലില്‍ എത്തിയപ്പോള്‍ കടലിലേക്ക് ചാടുകയായിരുന്നു.
കരയിലേക്ക് നീന്തുന്നതിനിടെ മുങ്ങി പോയ ഇയാളെ ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


